Book Name in English : Pracheena krithikalum Neroopanangalum
പല കാലത്ത് ഭിന്നസന്ദർഭങ്ങളിൽ ഡോ. പുരുഷോത്തമൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഗൗരവബുദ്ധിയോടെ സഹൃദയത്വത്തോടെ ഭാഷയും സാഹിത്യവും പഠിക്കുന്നവർക്ക് ഇവ പ്രയോജനപ്പെടും. പ്രസാദാത്മകവും ലളിതവും ആസ്വാദ്യവുമാണ് ഈ പഠനങ്ങൾ, ശൈലിയിൽ സൗമ്യതയും പാണ്ഡിത്യത്തിൽ പരപ്പും പ്രതിഫലിക്കുന്ന ലേഖനങ്ങളാണവ. ലേഖനങ്ങൾ സമാഹരിച്ച് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന് ഉദ്യമിച്ച ഡോ. സി.കെ. രവിയും കൂട്ടുകാരും നല്ലപോലെ അഭിനന്ദനമർഹിക്കുന്നു. കുറുക്കിപ്പറഞ്ഞാൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാഹിത്യാസ്വാദകർക്കും ഗവേഷകർക്കും ഒഴിവാക്കാനാവാത്ത നല്ലൊരു പഠനഗ്രന്ഥമാണിത്.
ഡോ. പി.വി. കൃഷ്ണൻ നായർWrite Your Review about പ്രാചീന കൃതികളും നിരൂപണങ്ങളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times