Book Name in English : Modiyulla Madyakuppi
ചെറുകഥ ചെറിയ കഥയല്ലാതായിത്തീർന്നിട്ട് കാലം കുറേയായി. എന്നാൽ മോടിയുള്ള മദ്യക്കുപ്പിയിലെ കഥകളെല്ലാം സാക്ഷാൽ ചെറുകഥകളാണ്. നിസ്സാരമെന്ന് തോന്നിക്കുന്ന പല സംഭവങ്ങളും പൊലിപ്പിച്ചെടുത്ത് അനുഭവവേദ്യമാക്കാൻ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. വൈജ്ഞാനികസാഹിത്യത്തിന്റെ വെള്ളിമീൻ ചാട്ടങ്ങൾ അജിത്തിൻ്റെ കഥാലോകത്ത് വിചിത്രമായൊരു പ്രകാശം പരത്തുന്നുണ്ട്. ശാസ്ത്രജ്ഞാനത്തിന്റെ വിവിധതലങ്ങളെ സ്‌പർശിക്കാതെ വായനക്കാരന് ഒരടി മുന്നോട്ടു വെക്കാനാവാത്ത ഒരു സ്ഥിതിവിശേഷം സംജാതമാവുന്നുണ്ട്.
എഴുത്തുകാരനോളം തന്നെയോ അതിനേക്കാൾ ഒരുപടികൂടി കടന്നോ ബൗദ്ധികത വായനക്കാരന് കൈമുതലായി ഉണ്ടെങ്കിൽ മാത്രമേ അജിത്തിന്റെ കഥകളെ കൃത്യമായി പിന്തുടരാൻ കഴിയൂ. ഇത് കഥയുടെ പുതുവഴിയാണ്.Write Your Review about മോടിയുള്ള മദ്യക്കുപ്പി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times