Image of Book ശ്യാമം
  • Thumbnail image of Book ശ്യാമം
  • back image of ശ്യാമം

ശ്യാമം

ISBN : 9788169097963
Language :Malayalam
Edition : 2026
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Shyamam

ശ്യാമമാധവം എന്ന കാവ്യാഖ്യായികയിൽ മനസ്സുകൊണ്ട് ആഴ്ന്നിറങ്ങിയവരെല്ലാം തങ്ങളുടെ മൗലികമായ നിരീക്ഷണങ്ങളുടെ, കണ്ടെത്തലുകളുടെ മുത്തും പവിഴവും കൊണ്ടാണു മുങ്ങിനിവർന്നത്. ആനന്ദചിന്മയബിംബത്തെ വിഷാദചിന്മയബിംബം കൊണ്ടു പകരം വെച്ചിടത്താണ് ഇതിലെ മൗലികത എന്നു കണ്ടെത്തിയ ഡോ. എം ലീലാവതി മുതൽ ക്ലാസിക് പ്രൗഢിയാർന്ന സമകാലിക കാവ്യകൃതി എന്നു നിരീക്ഷിച്ച പ്രഫ. എം കെ സാനുവരെയുള്ളവർ മനസ്സിൽ നിറയുന്നു. മലയാളത്തിലെ അതി പ്രഗത്ഭരായ നിരൂപകരുടെയെല്ലാം സർഗ്ഗാത്മക അപഗ്രഥനത്തിനു വിധേയമായ ഈ കൃതിക്കുണ്ടായത്ര പഠനങ്ങൾ സമീപകാലത്തു മറ്റൊരു കാവ്യകൃതിക്കും ഉണ്ടായി ട്ടുള്ളതായി തോന്നുന്നില്ല. ഈ കാവ്യം പിന്നെയും പിന്നെയും വ്യത്യസ്ത പാരായണ ങ്ങൾക്കു വിധേയമാവുന്നു. ഇതിൻ്റെ മഹത്വമാർന്ന ദൃഷ്ടാന്തമാവുന്നു കലാ സാവിത്രി യുടെ ഈ ശ്യാമമാധവ ഭാഷ്യം. ആസ്വാദനത്തിൻ്റെ ഇതുവരെക്കാണാത്ത ചക്രവാള ങ്ങളിലേക്ക് സ്വപ്നസന്നിഭമായ മായികാനുഭൂതികളുടെ നവഭാവജാലകങ്ങളിലൂടെ കലാ സാവിത്രി അനുവാചക സമൂഹത്തെ നയിക്കുന്നു, സൗന്ദര്യശാസ്ത്രപഠനത്തിന്റെ, കാവ്യമീമാംസാ വിചിന്തനത്തിൻ്റെ പുതിയ ഒരു വാതായനം അവർ തുറന്നു തരുന്നു.
Write a review on this book!.
Write Your Review about ശ്യാമം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times