Book Name in English : Srichakrasadana Sribhashayam
ശ്രീവിദ്യാ സാധനയുടെ സർവ്വശ്രേഷ്ഠമായ ആരാധനയാണ് ദശചക്രാത്മകമായ ശ്രീചക്രത്തിൻ്റെ സാധന. പ്രസ്‌തുത ഗ്രന്ഥത്തിൽ ദശചക്രാത്മകമായതും, ’യന്ത്രരാജൻ’ എന്ന വിശേഷണത്തോടു കുടിയതുമായ ശ്രീചക്രത്തെയും അതിൻ്റെ ഉപാസനയെയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ശ്രീ ദക്ഷിണാമൂർത്തിസ്വരൂപനായ ’പരമശിവൻ’ തന്നെയാണ് ഇവിടെ ’ഗുരു. ഇവിടെ, ’ശ്രീ മഹാഷോഡശി’ എന്നത് മന്ത്രരാജനും, ശ്രീ മഹാത്രിപുരസുന്ദരി’ പരദേവതയുമാകുന്നു. ശ്രീ ദക്ഷിണാമൂർത്തി ഗുരുപരമ്പരയിൽ ഭൗതികവും, ദൈവികവും, ആദ്ധ്യാത്മികവുമായ മൂന്നു തരത്തിലുള്ളതും, മൂന്നു പ്രകാരത്തിലുള്ളതുമായ സാധനാവിധികളുണ്ട്. ഇവിടെ ഭൗതികമായ നേട്ടത്തിൻ്റെ അധികാരി ശിഷ്യനും, ദൈവികമായ നേട്ടത്തിൻ്റെ അധികാരി ആചാര്യനും, ആദ്ധ്യാത്മികമായ നേട്ടത്തിൻറെ അധി കാരി ഗുരുവുമാകുന്നു. ശിഷ്യനായിക്കൊണ്ട് അനുരോധാത്മകമായ ശിഷ്യക്രമവും, ആചാര്യനായി ക്കൊണ്ട് ഉപദേശാത്മക ആചാര്യക്രമവും, അപ്രകാരം ഗുരുവിനായിക്കൊണ്ട് ആദേശാത്മകമായ ഗുരുക്രമവും ഇതിനായുണ്ട്. സാധകൻ ഈ മുന്ന് ക്രമങ്ങളും കടന്ന്, പൂർണ്ണപിഠത്തിൽ ആരുഢ നായി, പൂർണ്ണപീറേശ്വരിയും. ഭോഗരൂപയും, സച്ചിദാനന്ദമയിയും, ഇച്ഛാ- ജാന- ക്രിയാത്മികതയും, പൂർണ്ണയുമായ ശക്തിയുടെ വിമർശാത്മകവൃത്തിരുപതയെ പ്രാപിച്ചിട്ട്, പുർണ്ണപീറസ്വരൂപനും, മോക്ഷരൂപനും, സച്ചിദാനന്ദസ്വരൂപനുമാകുന്ന പൂർണ്ണശിവൻ്റെ പ്രകാശാത്മകമായ പരബ്രഹ്മസ്വരു പത്തെ പ്രാപിക്കാൻ സാധിക്കുന്നു. ഇതാണ് ’ശ്രീവിദ്യ’. ഇതിൻ്റെ ഉപാസന പതിനാറ് ആവരണങ്ങളോ ടുകുടിയും, അഞ്ചു കൽപ്പങ്ങളോട് കുടിയും ഇവിടെ പറഞ്ഞിരിക്കുന്നു. ഈ ഗ്രന്ഥത്തിൽ അതിൻ്റേ തായ ജപമന്ത്രങ്ങളും, ഹവനമന്ത്രങ്ങളും പ്രത്യേകമായും ചേർത്തിട്ടുണ്ട്. ഇപ്രകാരം ഇത് പരാശക്തി യാകുന്ന ശ്രീ മഹാത്രിപുരസുന്ദരിയുടെ ശ്രീ മഹാഷോഡശീ പരമ്പരയുടെ ഉപാസനക്കായി അത്യന്തം പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണ്.Write Your Review about ശ്രീചക്രസധന ശ്രീഭാഷ്യം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 120 times