Book Name in English : Sarangiyude Maranam
വിഹിതത്തിന്റെ നേർരേഖകൾ ഭേദിക്കപ്പെടുമ്പോൾ പ്രണയത്തിൽ ഭയത്തിന്റെ അടയാളപ്പെടുത്തലുകൾ ചാലിക്കപ്പെടുന്നു സാരംഗിയിൽ നിന്നും വിനീതിനെ അടർത്തിമാറ്റിയതും അകറ്റി നിറുത്തിയതും ആ ഭയമായിരുന്നു. പക്ഷെ അവർ തിരിച്ചറിഞ്ഞിരുന്നില്ല. ഏത് പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള കരുത്ത് പ്രണയത്തിനുണ്ടെന്ന സത്യം വിധിയെന്ന കരുത്തുറ്റ പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറുന്ന ജലകണികകൾ വീണ്ടും കണ്ടുമുട്ടുന്നത് പോലെ എത്ര അകന്നാലും ചില മനസുകൾ തമ്മിൽ അദൃശ്യമായ നൂലിഴകൾ കൊണ്ട് സ്വയമറിയാതെ വലിച്ചടുപ്പിക്കാൻ പാകത്തിൽ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം. സാരംഗി വീണ്ടും വിനീതിൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതുപോലെ. പക്ഷെ സ്വാർത്ഥതയുടെ മുഖപടം ധരിച്ച വികലമായ സ്വപ്‌നങ്ങളിൽ കുരുങ്ങിപ്പോയത് പിടിതരാൻ മടിക്കുന്ന ചില ഉത്തരങ്ങളായിരുന്നു. ആ ഉത്തരങ്ങൾക്ക് മറുപടി തരാൻ സാരംഗിക്ക് മാത്രമേ കഴിയൂ. പക്ഷെ അവൾ..!Write Your Review about സാരംഗിയുടെ മരണം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times