Book Name in English : Sonthamayoru Muri
ഈ ക്ലാസ്സിക് പ്രബന്ധത്തിലൂടെ വെർജീനിയ വുൾഫ് സാഹിത്യരചനയിൽ വിദ്യാഭ്യാസപര മായും സ്ത്രീപുരുഷലിംഗപരമായും ഉള്ള വ്യത്യാ സങ്ങൾ എന്തെല്ലാമെന്ന് അന്വേഷിക്കുക യാണ് പുരുഷമേധാവിത്വത്തിനെതിരെ ഉയർന്നു കേൾക്കുന്ന ശബ്ദമാണിത്. എന്തു കൊണ്ടാണ് സ്ത്രീകൾ വെള്ളവും പുരുഷന്മാർ വീഞ്ഞും കുടിച്ചത്? ഒരു ലിംഗം വളരെയേറെ സമൃദ്ധവും,മറ്റേത് അത്ര മാത്രം ദരിദ്രവുമായത്.? വെർജീനിയയുടെ സുവ്യക്തമായ സന്ദേശം നിശ്ശബ്ദയായ സ്ത്രീക്ക് വേണ്ടിയുള്ള വാദമാണ്. സാഹിത്യരചന നടത്താൻ സ്ത്രീക്ക് വരുമാനവും, സ്വന്തമായ ഒരിടവും നിർബന്ധമായും ഉണ്ടാ യിരിക്കണം. ഷേക്സ്പിയറിന് ഒരു സഹോദരി ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് അദ്ദേഹ ത്തിൻ്റെ അതേ ബുദ്ധിയും അതേ പ്രതിഭയും ലഭിച്ചെന്നു വരാം.അങ്ങനെ വന്നാൽ അവൾക്ക് ആത്മാവിഷ്കാരത്തിനുള്ള അനുവാദം ഉണ്ടാ യിരുന്നുവെങ്കിൽ സ്വന്തം സഹോദരനെപ്പോലെ അവളും സർഗ്ഗാത്മകതയുടെ കൊടുമുടികൾ കീഴടക്കുന്നവൾ ആകുമായിരുന്നു എന്ന് വെർജീനിയ വുൾഫ് ഈ പുസ്തകത്തിലൂടെ സമർത്ഥിക്കുന്നു.Write Your Review about സ്വന്തമായൊരു മുറി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times