Image of Book പൂത്തുലഞ്ഞങ്ങനെ വാടാതെ നിൽക്കട്ടെ
  • Thumbnail image of Book പൂത്തുലഞ്ഞങ്ങനെ വാടാതെ നിൽക്കട്ടെ

പൂത്തുലഞ്ഞങ്ങനെ വാടാതെ നിൽക്കട്ടെ

ISBN : 9780000124869
Language :Malayalam
Edition : Aug 2020
Page(s) : 100
Condition : New
4 out of 5 rating, based on 26 review(s)
E-Book

Price of this Book is Rs 25.00

Book Name in English : Poothullangangane Vaadathe Nilkate

കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ് ഇതിലുള്ളതൊക്കെയും. മനുഷ്യനോട് ചേരുമ്പോൾ മഹാകാര്യങ്ങളായി വളരുന്നവ. മനുഷ്യനെന്നത് സുന്ദര നാമമാകുന്നത് എന്തുകൊണ്ടാണൊ അതൊക്കെയാണ് ഇതിലുള്ളത്. ഈർപ്പമുള്ള മനസ്സുകളിൽ നിന്ന് പ്രവഹിക്കുന്ന ചില കൊച്ചു വർത്തമാനങ്ങൾ.
മനുഷ്യനെന്ന ആകാരത്തെ തിളക്കമുള്ളതാക്കുന്ന ചില ചെപ്പടിവിദ്യകളുടെ പങ്കുവെക്കലാണിത്.

അറിഞ്ഞും അനുഭവിച്ചും ശീലമുള്ളതിൽ പലതും വീണ്ടും അനുഭവിക്കാൻ കൊതിപ്പിക്കും. സ്നേഹവും ഇഷ്ടവും കാരുണ്യവും കരുതലും അവയിൽ ചിലതാണ്. മിടിപ്പുള്ള ഹൃദയങ്ങൾ പരസ്പരം പങ്കുവെക്കുന്ന മഹാസൗഗന്ധികങ്ങളാണിവ. കൊതിതീരാതെ എന്നും കൊതിക്കുന്നവ.

ഒരാൾ മറ്റൊരാളിൽ നിന്ന് കാത്തിരിക്കുന്ന ചിലതുണ്ട്. എടുത്താൽ പൊങ്ങാത്തതൊ, വലിയ ചിലവുള്ളതൊ ഒന്നുമല്ല അത്. എല്ലാവരുടേയും ഉള്ളിൽ കുത്തിനിറക്കപ്പെട്ട ചിലത് മാത്രമാണത്.
സൗമ്യമായൊരു പുഞ്ചിരി, ഹൃദയം തൊട്ടൊരു നോട്ടം, കൂടെയുണ്ടെന്ന ഉറപ്പ്, കൈവലയത്തിലേക്കൊരു ചേർത്തു പിടിക്കൽ, കുളിർ മഴയായി മാറുന്ന കുഞ്ഞു വാക്കുകൾ... ഇത്രയൊക്കെയെയുള്ളൂ.

മുഖത്തോടു മുഖം നോക്കി, തോളിലൊന്ന് തൊട്ട്, സാരമല്ലെടൊ എന്നുപറഞ്ഞാൽ തീരാത്ത ഒരു പിണക്കവുമില്ല. ഇണക്കത്തിന്റെ സമവാക്യങ്ങൾ ഇത്രമേൽ ലളിതമായിരുന്നിട്ടും പിണക്കത്തിന്റെ സങ്കീർണ്ണതകളെയാണ് നമ്മൾ തേടാറുള്ളത്. മനുഷ്യരെ ചേർത്തു പിടിക്കാനുള്ള സമവാക്യങ്ങളെ കൂടെ കൂട്ടിയവരുടേതാണ് ഈ ലോകം. അവർ പ്രയോഗിച്ച സമവാക്യങ്ങളെ അന്വേഷിക്കുകയാണിവിടെ...
Write a review on this book!.
Write Your Review about പൂത്തുലഞ്ഞങ്ങനെ വാടാതെ നിൽക്കട്ടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1046 times

This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

android appIOS app

Customers who bought this book also purchased