Book Name in English : Mashithandu
“നമ്മളെ നമ്മളോളം മനസ്സിലാക്കിയ മറ്റാരും കാണില്ല...“
സ്റ്റേറ്റിലെ അക്ഷരങ്ങൾ മായ്കാൻ മഷിത്തണ്ട് തിരഞ്ഞ ആ പഴയ ബാല്യത്തിലേക്ക് ഒരു മടക്കയാത്ര. മുറ്റത്തെ തുമ്പയും തൊടിയിലെ മാഞ്ചുവടും നാട്ടുവഴികളും ചേർത്തുവെച്ച അനുഭവങ്ങളുടെയും കഥകളുടെയും സമാഹാരം. കാലം മായ്ക്കാൻ ശ്രമിച്ചിട്ടും മനസ്സിൻ്റെ കോണിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരുപിടി ഓർമ്മകൾ ഇവിടെ വീണ്ടും തളിർക്കുന്നു. ഓരോ വായനക്കാരനെയും സ്വന്തം ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു സ്നേഹസ്പർശം. എന്റെ ജീവിതാനുഭവങ്ങളും ഭാവനയും ഇഴചേരുന്ന ഈ പുസ്തകം, വായനക്കാർക്ക് സമ്മാനിക്കുന്നത് നഷ്ടപ്പെട്ടുപോയ ഒരു കാലഘട്ടത്തിന്റെ ഗന്ധമാണ്. ഗൃഹാതുരത്വം തുളുമ്പുന്ന അനുഭവക്കുറിപ്പുകളിലൂടെയും ലളിതമായ കഥകളിലൂടെയും ഒഴുകുന്ന ഒരു കൊച്ചു പുഴപോലെ ഈ പുസ്തകം നിങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു...Write Your Review about മഷിതണ്ട് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times