Book Name in English : Dharmikathayude vamshavali
ധാർമ്മികതയുടെ വംശാവലി നീച്ചേയുടെ രീതിയെക്കുറിച്ചും നിലപാടുകളിലെ സന്ദിഗ്‌ധതകൾകൊണ്ടും ബൂർഷ്വാധാർമികതയുടെയും മതധാർമ്മികതയുടെയും വേരുകൾ ചികഞ്ഞുചെന്ന് വിമർശിക്കുന്നതിലെ രാഷ്ട്രീയ ജാഗ്രതകൊണ്ടും സവിശേഷശ്രദ്ധ അർഹിക്കുന്ന കൃതിയാണ്. സമകാലിക ലോകത്ത്, ഫ്രെഡറിക് നിച്ചേയു ടെ രാഷ്ട്രീയ പ്രസക്തി ഒരു സദാചാരവിരുദ്ധ സിദ്ധാന്തം എന്ന നിലയിലല്ല, മറിച്ച് അധികാരത്തിൻ്റെ ധാർമ്മികാടിത്തറകളെ ചോദ്യം ചെയ്യുന്ന വിമർശനാത്മക രീതിശാസ്ത്രം എന്ന നിലയിലാണ് അംഗീ കരിക്കപ്പെടുന്നത്.
ധാർമ്മികതയുടെ വംശാവലി എന്ന കൃതിയിലാണ് ഈ കാഴ്ചപ്പാട് ഏറ്റവും ശക്തമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രന്ഥം വായിക്കുകയെന്നാൽ, അധികാരം പ്രവർത്തിക്കുന്നതിന് ആധാരമായി നാം നിസ്സാരമായി കാണുന്ന ധാർമ്മിക ഭാഷകളെ ചോദ്യം ചെയ്യാനുള്ള ഒരു ആയുധം കൈവരിക്കുക എന്നതാണ്...Write Your Review about ധാർമ്മികതയുടെ വംശാവലി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times