Book Name in English : Ente Vaasagrehangal
തിരുവനന്തപുരത്ത് പഠിച്ചുവളർന്ന ഷാജി ശങ്കർ, പിന്നീട് ഉയർന്ന ഉദ്യോഗസ്ഥപദവികൾ വഹിച്ച്, പല നാടുകളിൽ ജോലി ചെയ്ത അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. വൈദ്യവും ജ്യോതിഷവും മന്ത്രവാദവും കുലത്തൊഴിലാക്കിയ ഒരു കുടുംബത്തിൽ ജനിച്ച്, സമൂഹത്തിലെ ഉയരങ്ങളെ കീഴടക്കിയ കഥ അത്ഭുതാവഹമാണ്. അതോടൊപ്പം ഗുരുവിൻറെ അരുവിപ്പുറം പ്രതിഷ്ഠ തൊട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം മുതൽ കേരളത്തിൽ ഉണ്ടായിവന്ന കീഴാള സംഘാടനത്തിന്റെ ഉജ്വലമായ കഥകളും ഇതിലുണ്ട്. ഒരു കാലഘട്ടത്തിൻ്റെ ചിത്രം ഒരു കുടുംബത്തിലൂടെ, അതിലെ പ്രമുഖരായ അംഗങ്ങളുടെ ജീവിതകഥയായി മാറ്റിയിരിക്കുന്നു. സംഭവബഹുലമായ അനുഭവക്കുറിപ്പുകൾ.Write a review on this book!. Write Your Review about എന്റെ വാസഗൃഹങ്ങൾ Other InformationThis book has been viewed by users 33 times